സമ്പൂര്‍ണ്ണ വൈദ്യുതീകരണം ; ലോഗോയും മുദ്രാവാക്യവും ക്ഷണിച്ചു

കേരള സംസ്ഥാനത്ത് നടപ്പാക്കുന്ന സമ്പൂര്‍ണ്ണവൈദ്യുതീകരണപദ്ധതിയുടെ ഭാഗമായുള്ള പ്രചാരണപരിപാടികള്‍ക്കായി പൊതുജനങ്ങളില്‍നിന്ന് ലോഗോയും മുദ്രാവാക്യവും ക്ഷണിച്ചു.

സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ സന്ദേശമുള്‍ക്കൊള്ളുന്ന ബഹുവര്‍ണ്ണ ലോഗോയും അഞ്ചു വാക്കില്‍ കവിയാത്ത മുദ്രാവാക്യവുമാണ് അയക്കേണ്ടത്. മുദ്രാവാക്യവും ലോഗോയും പ്രത്യേകമായി അയക്കണം. ബഹുവര്‍ണ്ണത്തിലുള്ള ലോഗോ 15 സെ.മീ X 15 സെ.മീ വലിപ്പത്തില്‍ CMYK ഫോര്‍മാറ്റില്‍ 300 dpi റെസൊല്യൂഷനിലുള്ള pdf/Tiff ഫയലായി വേണം അയക്കാന്‍. ഒരാള്‍ക്ക് ഒന്നിലേറെ എന്‍ട്രിള്‍ സമര്‍പ്പിക്കാം. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്കും മുദ്രാവാക്യത്തിനും പതിനായിരം രൂപ വീതം സമ്മാനം നല്‍കും.

മുദ്രാവാക്യവും ലോഗോയും ഓഗസ്റ്റ് 9നുമുമ്പ് This email address is being protected from spambots. You need JavaScript enabled to view it. എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കണം. സബ്‌ജക്ട് ലൈനില്‍ TOTAL ELECTRIFICATION - LOGO/SLOGAN CONTEST എന്ന് രേഖപ്പെടുത്തണം.