കെ.എസ്.ഇ.ബി. മാധ്യമ പുരസ്ക്കാരം 2021

കെഎസ്ഇബി@65 ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുതി രംഗവുമായി ബന്ധപ്പെട്ട് 2021 കലണ്ടര്‍‍ വര്‍‍ഷം പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്ത വാര്‍‍ത്തകള്‍‍, വാര്‍‍ത്താ ചിത്രങ്ങള്‍‍, ലേഖനങ്ങള്‍‍, ടെലിവിഷന്‍ റിപ്പോര്‍‍ട്ടുകള്‍‍, നവമാധ്യമ റിപ്പോര്‍‍ട്ടുകള്‍‍ എന്നിവയ്ക്ക് പുരസ്കാരങ്ങള്‍‍ നല്‍‍കുന്നതാണ്.

വൈദ്യുതി രംഗവുമായി ബന്ധപ്പെട്ട് 2021 കലണ്ടര്‍‍ വര്‍‍ഷം പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം ചെയ്തതോ ആയ ചുവടെ ചേര്‍‍ക്കുന്ന നാല് വിഭാഗങ്ങള്‍‍ക്കാണ് കെ.എസ്.ഇ.ബി. മാധ്യമ പുരസ്ക്കാരങ്ങള്‍.


    ദിനപത്രങ്ങളില്‍‍ പ്രസിദ്ധീകരിച്ച മികച്ച വാര്‍‍ത്ത‍ / ലേഖനം.

    വൈദ്യുതി രംഗവുമായി ബന്ധപ്പെട്ട് 2021 കലണ്ടര്‍ വര്‍‍ഷം പ്രസിദ്ധീകരിച്ചതാവണം.

    വിഷയം മുമ്പ് വിശദമായി കൈകാര്യം ചെയ്തതാവരുത്.

    വാര്‍‍ത്ത / ലേഖനം വസ്തുതാപരമായിരിക്കണം.


    ദിനപത്രങ്ങളില്‍‍ പ്രസിദ്ധീകരിച്ച മികച്ച ഫോട്ടോഗ്രാഫ്


        വൈദ്യുതി രംഗവുമായി ബന്ധപ്പെട്ട് 2021 കലണ്ടര്‍ വര്‍‍ഷം പ്രസിദ്ധീകരിച്ചതാവണം.

        വാര്‍ത്താ ചിത്രമായിരിക്കണം

        ചിത്രം അസ്സലായിരിക്കണം. ഫോട്ടോഷോപ്പോ മറ്റ് സോഫ്റ്റ്.വെയറുകളോ ഉപയോഗിച്ച് മാറ്റം വരുത്തിയതാകരുത്.

        കളര്‍‍ / ബ്ലാക്ക് & വൈറ്റ് വിവേചനം ഉണ്ടായിരിക്കുന്നതല്ല.


    ടെലിവിഷന്‍‍ ചാനലുകളില്‍‍ സംപ്രേക്ഷണം ചെയ്ത മികച്ച ‍റിപ്പോര്‍‍ട്ട്.


        വൈദ്യുതി രംഗവുമായി ബന്ധപ്പെട്ട് 2021 കലണ്ടര്‍ വര്‍‍ഷം പ്രസിദ്ധീകരിച്ചതാവണം.

        വസ്തുതാ പരമായിരിക്കണം. വിധിപ്രസ്താവ സ്വഭാവമുള്ളവയായിരിക്കരുത്.

        ദൃശ്യങ്ങള്‍‍ വാര്‍‍ത്തയുമായി ഇഴുകിച്ചേരുന്നതായായിരിക്കണം / തികച്ചും യോജിക്കുന്നതായിരിക്കണം.

        മലയാളം ന്യൂസ് ചാനലുകളില്‍‍ സംപ്രേക്ഷണം ചെയ്തതായിരിക്കണം.


നവ മാധ്യമങ്ങളില്‍‍ പ്രസിദ്ധീകരിച്ച മികച്ച റിപ്പോര്‍‍ട്ട്‍.


1) വൈദ്യുതി രംഗവുമായി ബന്ധപ്പെട്ട് 2021 കലണ്ടര്‍ വര്‍‍ഷം പ്രസിദ്ധീകരിച്ചതാവണം.

2)  വിഷയം മുമ്പ് വിശദമായി കൈകാര്യം ചെയ്തതാവരുത്.

3)വാര്‍‍ത്ത / ലേഖനം വസ്തുതാ പരമായിരിക്കണം.


പൊതുമാനദണ്ഡങ്ങള്‍


1) ഓരോ വിഭാഗത്തിലും 25,000/- രൂപ വീതമായിരിക്കും പുരസ്ക്കാരത്തുക. കൂടാതെ പ്രശസ്തി പത്രവും ശില്പവും അടങ്ങിയതാവും പുരസ്ക്കാരം. മികച്ച ടെലിവിഷന്‍‍ റിപ്പോര്‍ട്ടിനുള്ള പുരസ്ക്കാരത്തുക റിപ്പോര്‍‍ട്ടര്‍‍ക്കും ക്യാമറാപേഴ്സണും വെവ്വേറെ ആയിരിക്കും.

2) മാധ്യമ സ്ഥാപനത്തിനോ റിപ്പോര്‍‍ട്ടര്‍‍‍‍‍‍ക്കോ ഫോട്ടോഗ്രാഫര്‍‍ക്കോ എന്‍‍ട്രികള്‍‍ സമര്‍‍പ്പിക്കാം. മാധ്യമ സ്ഥാപനത്തിന്റെ സാക്ഷ്യപത്രത്തോടൊപ്പം വാര്‍ത്തകളുടെ / റിപ്പോര്‍‍ട്ടുകളുടെ / ഫോട്ടോഗ്രാഫുകളുടെ മൂന്ന് പകര്‍‍പ്പുകള്‍ വീതമാണ് സമര്‍‍പ്പിക്കേണ്ടത്. എന്‍‍ട്രി സമര്‍‍‍പ്പിക്കുന്ന വ്യക്തിയുടെ / സ്ഥാപനത്തിന്റെ പൂര്‍‍ണ്ണ മേല്‍‍വിലാസവും ഫോണ്‍‍നമ്പരും ഇ-മെയില്‍‍ അഡ്രസ്സും പ്രസിദ്ധീകരണ / സംപ്രേക്ഷണ തീയതിയും സാക്ഷ്യപത്രത്തില്‍ ഉള്‍‍പ്പെടുത്തേണ്ടതാണ്. ടെലിവിഷന്‍‍ / വീഡിയോ റിപ്പോര്‍ട്ടുകള്‍ ‍പെന്‍‍‍‍‍‍ഡ്രൈവ് / ഹാര്‍‍ഡ് ഡിസ്കില്‍ സമര്‍‍പ്പിക്കേണ്ടതാണ്.


3) താഴെപ്പറയുന്ന സമയ ക്രമത്തിലായിരിക്കും പുരസ്ക്കാര നിര്‍‍ണ്ണയം.

വിജ്ഞാപനം : 2022 മാര്‍‍ച്ച് 14

എന്‍‍ട്രി സമര്‍‍പ്പിക്കേണ്ട അവസാന തീയതി : 2022 ഏപ്രിൽ 2, 5.00 pm


4) ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍‍ത്തകന്‍ / പ്രവര്‍‍ത്തക അദ്ധ്യക്ഷയായ മൂന്നംഗ ജൂറിയായിരിയ്ക്കും പുരസ്ക്കാര നിര്‍‍ണ്ണയം നടത്തുക. കെ.എസ്.ഇ.ബി.എല്‍

പബ്ലിക് റിലേഷന്‍‍സ് ഓഫീസറായിരിക്കും ജൂറി കണ്‍‍വീനര്‍.


5) വിവിധ വിഭാഗങ്ങളിലെ പുരസ്ക്കാരങ്ങള്‍‍ക്കുള്ള ശിപാര്‍ശകള്‍‍, നിര്‍‍ദ്ദേശങ്ങള്‍ പരിഗണകള്‍‍ എന്നിവ സംബന്ധിച്ച് വിധികര്‍‍ത്താക്കള്‍‍ നിര്‍‍ബന്ധമായും രഹസ്യസ്വഭാവം പുലര്‍‍ത്തേണ്ടതാണ്. തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ പ്രസ്തുത വിവരങ്ങള്‍‍ വെളിപ്പെടുത്താന്‍ പാടുള്ളതല്ല.

6) ജൂറിയുടെ തീരുമാനങ്ങളും ശിപാര്‍ശകളും അതിന്റെ അടിസ്ഥാനത്തില്‍‍ കെ.എസ്.ഇ.ബി.എല്‍‍ കൈക്കൊള്ളുന്ന തീരുമാനവും അന്തിമമായിരിക്കും. അതിന്‍‍മേല്‍‍ യാതൊരുവിധ അപ്പീലുകളോ എഴുത്തുകുത്തുകളോ സ്വീകരിക്കുന്നതല്ല.

7) അവാര്‍‍ഡുകള്‍ക്കായി എന്‍‍ട്രി സമര്‍പ്പിക്കുന്ന വ്യക്തി / സ്ഥാപനം ഇതുമായി ബന്ധപ്പെട്ട എല്ലാ വ്യവസ്ഥകളും അംഗീകരിക്കേണ്ടതും പാലിക്കേണ്ടതും വിധേയമായിരിക്കേണ്ടതുമാണ്.

8) നിശ്ചിത തീയതിയ്ക്കുശേഷം ലഭിക്കുന്ന എന്‍‍ട്രികള്‍‍ സ്വീകരിക്കുന്നതല്ല.

9) ഒരു വ്യക്തി ഒരു വിഭാഗത്തിലേയ്ക്ക് ഒന്നില്‍‍ കൂടുതല്‍ എന്‍ട്രികള്‍ അയക്കാന്‍‍ പാടുള്ളതല്ല.

10) ഏതെങ്കിലും തരത്തില്‍‍‍ ജൂറിയെ സ്വാധീനിക്കാന്‍‍ ശ്രമിക്കുന്നത് എന്‍‍ട്രി അസാധുവാക്കും.

11) വസ്തുതാ വിരുദ്ധമോ കെ.എസ്.ഇ.ബി. പുരസ്ക്കാര മാനദണ്ഡ വ്യവസ്ഥകള്‍ക്ക് വിരുദ്ധമോ ആയ എന്‍‍ടികള്‍ നിരസിക്കാന്‍‍ ജൂറിയ്ക്ക് അധികാരമുണ്ടായിരിക്കും.

12) ഒരു എന്‍‍ട്രി അവാര്‍‍ഡിന് അര്‍‍ഹമാകുന്നതിന്റെ കാരണം ജൂറി രേഖപ്പെടുത്തേണ്ടതാണ്.

13) നിലവാരമുള്ള എന്‍‍ട്രികളുടെ അഭാവത്തില്‍ പുരസ്ക്കാരങ്ങള്‍ നല്‍കാതിരിക്കാന്‍‍ ജൂറിയ്ക്ക് അധികാരമുണ്ടാകും.

കെ.എസ്.ഇ.ബി. മാധ്യമപുരസ്ക്കാരം 2021 എന്ന് പ്രത്യേകമായി

രേഖപ്പെടുത്തിയാവണം എന്‍ട്രികള്‍ സമര്‍‍പ്പിക്കേണ്ടത്


വിലാസം : പബ്ലിക് റിലേഷന്‍‍സ് ഓഫീസര്‍,

വൈദ്യുതി ഭവനം, പട്ടം,

തിരുവനന്തപുരം - 695 004

ഫോണ്‍‍ : 9496011848


ഒപ്പ് /-

പബ്ലിക് റിലേഷന്‍‍സ് ഓഫീസര്‍