ആവശ്യകതയിലെ പെട്ടെന്നുണ്ടാകാൻ സാധ്യതയുള്ള വ്യതിയാനങ്ങൾ നേരിടാൻ കെ എസ് ഇ ബി സജ്ജം

ഏപ്രിൽ 5 ന് 9 മണിക്ക് വൈദ്യുതി വിളക്കുകൾ അണയ്ക്കണം എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തോടനുബന്ധിച്ച് ഉണ്ടായേക്കാവുന്ന വൈദ്യുതി ആവശ്യകതയിലെ പെട്ടെന്നുണ്ടാകാൻ സാധ്യതയുള്ള വ്യതിയാനങ്ങൾ നേരിടാൻ കെ എസ് ഇ ബി സജ്ജം.

9 മണിയോടെ വൈദ്യുതി ആവശ്യകതയിൽ പെട്ടെന്ന് ഏതാണ്ട് 350-400 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകുമെന്നും തുടർന്ന് 9 മിനിറ്റിനുശേഷം ഈ തോതിൽ വൈദ്യുതി ആവശ്യകത പെട്ടെന്ന് വർദ്ധിക്കുമെന്നുമാണ് കണക്കാക്കുന്നത്.

ജലവൈദ്യുത പദ്ധതികളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിലൂടെ ഈ കുറവു മൂലമുണ്ടായേക്കാവുന്ന ഗ്രിഡ് ആഘാതം ലഘൂകരിക്കാൻ വേണ്ട നടപടികൾ കെ എസ് ഇ ബിയുടെ വിവിധ ജനറേറ്റിംഗ് സ്റ്റേഷനുകളും കളമശ്ശേരിയിലെ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററും സംയുക്തമായി സ്വീകരിച്ചിട്ടുണ്ട്.

 

ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ
കെ എസ് ഇ ബി ലിമിറ്റഡ്.