കോവിഡിനെതിരായ യുദ്ധം - കെഎസ്ഇബി സന്നദ്ധസേന രൂപീകരിക്കുന്നു

കോവിഡ് 19 നെ ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായിക്കൊണ്ട് പൊതുജനങ്ങൾക്ക് തടസ്സരഹിത വൈദ്യുതി വിതരണം ചെയ്യുന്നതിന് വിവിധ നടപടികൾ ഇതിനോടകം തന്നെ കെഎസ്ഇബി പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. സമൂഹവ്യാപനം ഒഴിവാക്കുന്നതിന് ജീവനക്കാർ തമ്മിലുള്ള സമ്പർക്കം പരമാവധി കുറച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലികൾ ക്രമീകരിച്ചിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ ഷിഫ്റ്റിലുള്ള ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചാൽ പകരം സംവിധാനം ഒരുക്കുന്നതിന് വേണ്ടി സന്നദ്ധ സേന രൂപീകരിക്കാൻ കെഎസ്ഇബി തയ്യാറാകുകയാണ്. നിലവിൽ മറ്റ് ഓഫീസുകളിൽ ജോലി ചെയ്യുന്ന കെഎസ്ഇബി ജീവനക്കാർ, വിരമിച്ച ജീവനക്കാർ, കെഎസ്ഇബിയിൽ കരാർ ജോലി ചെയ്യുന്ന തൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്തിയാണ്സന്നദ്ധ സേന തയ്യാറാക്കുന്നത്. താത്പര്യമുള്ളവർ കെഎസ്ഇബി യുടെ ഔദ്യോഗിക വെബ് സൈറ്റായ www.kseb.in ൽ പേരും മറ്റ് വിവരങ്ങളും നൽകി രജിസ്റ്റർ ചെയ്യണമെന്ന് അറിയിക്കുന്നു.

Registration Link