16-08-2019ലെ തീരുമാന പ്രകാരം ദുരിതാശ്വാസ നിധിയിലേക്ക് കെ.എസ്.ഇ.ബി 131.26 കോടി രൂപ കൈമാറി

CMDRF KSEBമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ എസ്  ഇ ബി ഇന്ന് 131.26 കോടി രൂപയുടെ ചെക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ചേംബറിൽ വച്ച് വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ എം എം മണിയാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്. കെ എസ് ഇ ബി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ശ്രീ എൻ എസ് പിള്ള, ഡയറക്ടർമാരായ ശ്രീ എൻ വേണുഗോപാൽ, ശ്രീ പി കുമാരൻ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശ്രീ വിൽ‌സൺ തുടങ്ങിയവർ സംബന്ധിച്ചു.
2018 ഓഗസ്റ്റ് 21നു നൽകിയ 50 കോടി രൂപയ്ക്കു പുറമെയാണ് ഇന്ന് നൽകിയ 131.26 കോടി രൂപ. ഇതോടെ കെ എസ് ഇ ബി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു 181.26 കോടി രൂപയാണ് നൽകിയത്. ഇതിൽ 35 കോടി ബോർഡ് വിഹിതവും 1 കോടി രൂപ കേരള പവർ ഫിനാൻസ് കോർപ്പറേഷന്റെയും ആണ്. 145.26 കോടി രൂപയാണ് ജീവനക്കാരുടെയും പെൻഷൻകാരുടെയും വിഹിതം.