തിത്‌ലി ചുഴലിക്കൊടുങ്കാറ്റ് മൂലമുണ്ടായ വൈദ്യുതി പ്രതിസന്ധി പൂർണ പരിഹാരമായില്ല

ഒഡീഷ, ആന്ധ്രാ, എന്നീ സംസ്ഥാനങ്ങളിലെ തീര പ്രദേശങ്ങളില്‍ ഉണ്ടായ തിത് ലി ചുഴലിക്കൊടുങ്കാറ്റില്‍  തകർന്ന അന്തര്‍ സംസ്ഥാന പ്രസരണ ലൈനുകൾ പ്രസരണ യോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂർണമായിട്ടില്ല.

 ഇത് മൂലം കേരളത്തിലേയ്ക്ക്ലഭ്യമാകുന്ന വൈദ്യുതിയില്‍ ഏകദേശം 700 മെഗാവാട്ടിന്റെ കുറവ് കാണുന്നുണ്ട്.

 ഇക്കാരണങ്ങളാല്‍ സംസ്ഥാനത്തെ വൈദ്യുതി വിതരണത്തില്‍ ഇന്നും (13/10/2018) വൈകുന്നേരം 6 മുതല്‍ 11 മണി വരെയുള്ള സമയങ്ങളില്‍ ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരികയാണ്.

ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ അര മണിക്കൂര്‍ സമയത്തില്‍ കുറയാതെയുള്ള  വൈദ്യുതി നിയന്ത്രണം ഉണ്ടാകും.

 ഉപഭോക്താക്കള്‍  സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍