കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ പ്രവര്‍ത്തന നഷ്ടം ഗണ്യമായി കുറഞ്ഞു

2017-18 സാമ്പത്തികവര്‍ഷത്തിലെ സ്റ്റാറ്റ്യൂട്ടറി ആഡിറ്റിനായി ബോര്‍ഡ് സമര്‍പ്പിച്ച കണക്ക് പ്രകാരം കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ പ്രവര്‍ത്തന നഷ്ടം 784.09 കോടി രൂപയായി കുറഞ്ഞു.  2016-17 വര്‍ഷത്തില്‍ ഇത് 1494.67 കോടിയായിരുന്നു.  ചിലവുകള്‍ ക്രമീകരിച്ചും കിട്ടാനുള്ള കുടിശ്ശിക കാര്യക്ഷമമായി പിരിച്ചെടുത്തും, പ്രസരണ വിതരണ നഷ്ടം ഗണ്യമായി കുറച്ചും അധിക വൈദ്യുതി വിറ്റുമാണ് ഈ നേട്ടം കൈവരിക്കാനായതെന്ന്  കെ.എസ്.ഇ.ബി.എല്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍, എന്‍.എസ്.പിള്ള പറഞ്ഞു.  വരും വര്‍ഷങ്ങളില്‍ ഈ നഷ്ടം ഇനിയും കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.  കെ.എസ്.ഇ.ബി.എല്ലിന്റെ പ്രവര്‍ത്തനം സംബന്ധിച്ചും പ്രവര്‍ത്തന നഷ്ടത്തെ കുറിച്ചും വസ്തുതാപരമല്ലാത്ത വാര്‍ത്തകള്‍ ചില മാധ്യമങ്ങളില്‍  പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ്  ഈ വിശദീകരണം.   
                                                              
                                                               

ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍