സമ്പൂര്‍ണ്ണ വൈദ്യൂതീകരണം - ബി.പി.എല്‍, എസ്.സി/എസ്.റ്റി വിഭാഗക്കാര്‍ക്ക് സൌജന്യമായി അപേക്ഷാഫോറം

സമ്പൂര്‍ണ്ണ വൈദ്യൂതീകരണം - ബി.പി.എല്‍, എസ്.സി/എസ്.റ്റി വിഭാഗക്കാര്‍ക്ക് സൌജന്യമായി അപേക്ഷാഫോറം

സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയില്‍ അപേക്ഷിക്കുന്ന ബി.പി.എല്‍ വിഭാഗത്തിലുള്ളവരില്‍ നിന്നും പട്ടികജാതി പട്ടികവര്‍ഗ്ഗവിഭാഗങ്ങളില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷാഫോറത്തിന്റെ വിലയീടാക്കാതെ അപേക്ഷകള്‍സൌജന്യമായി നല്‍കാന്‍ തീരുമാനിച്ചു.

സമ്പൂര്‍ണ്ണ വൈദ്യൂതീകരണ പദ്ധതികളില്‍ ഗുണഭോക്താക്കളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ വയറിംഗ് പൂര്‍ത്തിയാക്കിയവര്‍ എത്രയും പെട്ടെന്ന് തന്നെ നിര്‍ദ്ദിഷ്ട അപേക്ഷാഫാറത്തില്‍ അതാത് സെക്ഷനാഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

എല്ലാവിധ ഉപഭോക്താക്കള്‍ക്കും ബോര്‍ഡിന്റെ വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ലോ ടെന്‍ഷന്‍ കണക്ഷനുള്ള (കണക്ടഡ് ലോഡ് അധിഷ്ഠിത ബില്ലിംഗ്) അപേക്ഷാഫോറമാണ് സമ്പൂര്‍ണ്ണ വൈദ്യുതീകരണവുമായി ബന്ധപ്പട്ട കണക്ഷന് സമര്‍പ്പിക്കേണ്ടത്.

 

പുതിയ കണക്ഷനുള്ള അപേക്ഷയോടൊപ്പം തിരിച്ചറിയലിനുള്ള രേഖയും ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖയുമാണ് അപേക്ഷകര്‍ സമര്‍പ്പിക്കാനുള്ളത്. . ആധാര്‍ കാര്‍ഡിലുള്ള അതേ മേല്‍വിലാസത്തിലാണ് കണക്ഷന്‍ ആവശ്യമെങ്കില്‍ ആധാര്‍കാര്‍ഡ് തന്നെ തിരിച്ചറിയല്‍രേഖയായി സ്വീകരിക്കുന്നതാണ് മറ്റ് ഉടമസ്ഥാവകാശരേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല.