In order to view this object you need Flash Player 9+ support!
അനധികൃത വൈദ്യുതി ഉപയോഗം തടയാന്‍ നടപടി
Wednesday, 20 June 2012 15:01
സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ആന്റി പവര്‍ തെഫ്റ്റ് സ്ഖ്വാഡ് തിരുവനന്തപുരം ജില്ലയില്‍ ജൂണ്‍ 19-ന് നടത്തിയ പരിശോധനയില്‍ ഒരു ഗാര്‍ഹിക ഉപഭോക്താവ് 74,500/- രൂപയുടെ വൈദ്യുതി മോഷണം നടത്തിയ കേസും വാണിജ്യ ഉപഭോക്താവ് 1,27,646 രൂപയുടെ അനധികൃത ഉപഭോഗം നടത്തിയ കേസും കണ്ടുപിടിച്ചു. കൊല്ലം എ.പി.ടി.എസ്. വിഭാഗം നടത്തിയ പരിശോധനയില്‍ ഒരു ഹൈ ടെന്‍ഷന്‍ ഉപഭോക്താവ് 95 കിലോ വാട്ടോളം വൈദ്യുതി അനധികൃതമായി ഉപയോഗിച്ചു വരുന്നതായി കണ്ടെത്തി. കണ്ണൂര്‍ കൂത്തുപറമ്പിലും കോഴിക്കോട്ട് വെസ്റ്റ് ഹില്ലിലും അനുവദനീയമായ പരിധിയില്‍ കവിഞ്ഞ അഡീഷണല്‍ ലോഡ് വൈദ്യുതി ഉപയോഗിച്ച രണ്ടു കേസുകള്‍ ബോര്‍ഡിന്റെ ഉത്തരമേഖലാ എ.പി.ടി.എസ്. വിഭാഗം കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടുപിടിച്ചിട്ടുണ്ട്. ബന്ധപ്പെട്ടവര്‍ ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരുന്നതായി ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗം അറിയിച്ചു.
പബ്ക് റിലേഷന്‍സ് ഓഫീസര്‍
പി.ആര്‍2/30/2012







![]() | Today | 9806 |
![]() | This month | 408351 |



