In order to view this object you need Flash Player 9+ support!
പാലക്കാട്ട് അനധികൃത വൈദ്യുതി ഉപയോഗം കണ്ടുപിടിച്ചു
Tuesday, 19 June 2012 15:06
സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ പാലക്കാട് ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡ് ജൂണ്‍ 15-നും 16-നും നടത്തിയ പരിശോധനയില്‍ നിയമവിരുദ്ധമായി വൈദ്യുതി ഉപയോഗിച്ച രണ്ടു കേസുകള്‍ കണ്ടുപിടിച്ചു. പ്യാരിലാല്‍ ഫോംസ് എന്ന സ്ഥാപനത്തില്‍ നിന്നും ആദിത്യ ഫാബ്രി ക്സ് എന്ന സ്ഥാപനത്തിലേക്ക് ഭൂഗര്‍ഭ കേബിളിലുടെ വൈദ്യുതി എത്തിച്ച് 1.25 കോടി രൂപയുടെ വൈദ്യുതി അനധികൃത ഉപയോഗം നടത്തിയതായി സ്ക്വാഡ് കണ്ടെത്തി. ബന്ധപ്പെട്ടവരില്‍ നിന്നും പിഴ ഈടാക്കുന്നതിന് നടപടി സ്വീകരിച്ചതായി പാലക്കാട് എ.പി.റ്റി.എസ്. വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീ. എ. സതീഷ് കുമാര്‍ അറിയിച്ചു. പാലക്കാട് വേല ന്‍താവളം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന പുങ്കന്‍ത്തറയില്‍ കാര്‍ഷി കാവശ്യത്തിനായി നല്‍കിയിട്ടുള്ള കണക്ഷന്‍ ദുരുപയോഗം നടത്തിയ ഒരു കേസും സ്ക്വാഡ് കണ്ടുപിടിച്ചു. കര മണല്‍ ഖനനത്തിനും മണല്‍ കഴുകുന്നതിനും വേണ്ടി ഒരു ലക്ഷത്തോളം രൂപയുടെ വൈദ്യുതിയാണ് കാര്‍ഷികാവശ്യത്തിനായി നല്‍കിയിട്ടുള്ള കണക്ഷനില്‍ നിന്നും ഇവിടെ ദുരുപയോഗം ചെയ്തത്. ഇതിനെ തുടര്‍ന്ന് ഇവിടത്തെ വൈദ്യുതി കണക്ഷന്‍ വിഛേ ദിച്ചു. അനധികൃതവും ക്രമവിരുദ്ധവുമായ വൈദ്യുതി ഉപയോഗം കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ വൈദ്യുതി ബോര്‍ഡിന്റെ എല്ലാ ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡുകള്‍ക്കും നിര്‍ ദ്ദേശം നല്‍കിയിട്ടുണ്ട്.
പബ്ക് റിലേഷന്‍സ് ഓഫീസര്‍
പി.ആര്‍2/28/201







![]() | Today | 17822 |
![]() | This month | 416367 |



