In order to view this object you need Flash Player 9+ support!
സംസ്ഥാനത്തെ പ്രഥമ 33KV ഇന്‍ഡോര്‍ സബ് സ്റ്റേഷന്‍ ഉദ്ഘാടനം ജൂണ്‍ 14 ന്
Wednesday, 13 June 2012 14:34
പൂര്‍ണ്ണമായും കെട്ടിടത്തിനുള്ളില്‍ ഉള്‍ക്കൊള്ളുന്ന സംസ്ഥാനത്തെ പ്രഥമ ഇലക്ട്രിക്കല്‍ സബ് സ്റ്റേഷന്‍ ഊര്‍ജ്ജ ഗതാഗത വകുപ്പു മന്ത്രി ശ്രീ. ആര്യാടന്‍ മൂഹമ്മദ് ജൂണ്‍ 14-ന് കരമനയില്‍ ഉദ്ഘാടനം ചെയ്യും. കരമന മേലാറന്നൂര്‍ റെഡ്ഡ്യാര്‍ ഹാളില്‍ വൈകുന്നേരം നാലിനു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ആരോഗ്യ ദേവസ്വം വകുപ്പു മന്ത്രി ശ്രീ. വി.എസ്. ശിവകുമാര്‍ അധ്യക്ഷനായിരിക്കും. ഡോ.ശശി തരൂര്‍ എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം നഗരസഭാ മോയര്‍ അഡ്വ.കെ.ചന്ദ്രിക, ശ്രീ.വി.ശിവന്‍കുട്ടി എം.എല്‍.എ . എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ. എലിയാസ് ജോര്‍ജ്ജ് സ്വാഗതമാശംസിക്കും. ബോര്ഡ് അംഗം ശ്രീ. എം. മുഹമ്മദാലി റാവുത്തര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ബോര്‍ഡ് അംഗമായ അഡ്വ. ബി. ബാബു പ്രസാദ്, ട്രിഡ ചെയര്‍മാന്‍ അഡ്വ. പി.കെ. വേണുഗോപാല്‍, ജില്ലാ കളക്ടര്‍ ശ്രീ. കെ.എന്‍.സതീഷ്, നഗരസഭാ കൌണ്‍സിലര്‍മാരായ ശ്രീമതി ആര്‍ ജയലക്ഷ്മി, ശ്രീ. പി. ഹര്‍ഷന്‍ എന്നിവര്‍ സംസാരിക്കും. ചീഫ് എഞ്ചിനീയര്‍ ശ്രീ. എന്‍.എം. ബാബുക്കുട്ടന്‍ കൃതജ്ഞത രേഖപ്പെടുത്തും.തൈയ്ക്കാട് വില്ലേജില്‍ ആറന്നൂര്‍ വാര്‍ഡില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ നിലവിലുള്ള ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിനോടനുബന്ധിച്ചാണ് പുതിയ 33 കെ.വി. ഇന്‍ ഡോര്‍ സബ് സ്റ്റേഷന്‍ സ്ഥാപിച്ചിട്ടുള്ളത്. സ്ഥല പരിമിതി നേരിടുന്ന പ്രദേശങ്ങള്‍ക്ക് മാതൃകയായിരിക്കും പുതിയ സബ് സ്റ്റേഷന്‍. തിരുമല 110 കെ.വി. സബ് സ്റ്റേഷനില്‍ നിന്നുള്ള കിള്ളിപ്പാലം, കുര്യാത്തി, കരമന സൌത്ത് എന്നീ 11 കെ.വി. ഫീഡറുകള്‍ വഴിയാണ് വലിയശാല, കരമന, കാലടി, ചാല, മണക്കാട്, കുര്യാത്തി, നെടുങ്കാട്, പൂജപ്പുര, ജഗതി, ആറന്നൂര്‍ പ്രദേശങ്ങളില്‍ നിലവില്‍ വൈദ്യുതി വിതരണം നടത്തുന്നത്. ഈ പ്രദേശങ്ങളില്‍ ഭാവിയില്‍ വര്ദ്ധിച്ചുവരുന്ന വൈദ്യതി ആവശ്യം കണക്കിലെടുത്തും, ഇപ്പോഴുള്ള വോള്‍ ട്ടേജ് ക്ഷാമവും, പ്രസരണനഷ്ടവും കുറയ്ക്കുവാനും ഉദ്ദേശിച്ചാണ് പുതിയ 33 കെ.വി. സബ് സ്റ്റേഷന്‍ സ്ഥാപിക്കുന്നത്. ഏകദേശം 30,000 ത്തോളം ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള വൈദ്യുതി തടസ്സം കൂടാതെ ലഭ്യമാക്കുന്നതിന് ഇത് ഉപകിരക്കും. വൈദ്യുതി ബോര്‍ഡിന്റെ സ്വന്തം ഭൂമിയിലാണ് സബ് സ്റ്റേഷന്‍ നിര്‍മ്മിച്ചിട്ടുള്ളത്.
തിരുമല 110 കെ.,വി. സബ് സ്റ്റേഷനില്‍ ഒരു 16 എം.വി.എ . ശേഷിയുള്ള 110/33 കെ.വി. ട്രാന്‍സ് ഫോര്‍മറും അനുബന്ധ ഉപകരണങ്ങളും, അവിടെ നിന്നും 4.55 കി.മീ. ദൂരത്തില്‍ 33 കെ.വി. ഭൂഗര്‍ഭകേബിളും സ്ഥാപിച്ചാണ് പുതിയ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. അഞ്ച് എം.വി.എ . ശേഷിയുള്ള രണ്ട് ട്രാന്‍സ് ഫോര്‍മറുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചിട്ടുള്ള ഈ സബ് സ്റ്റേഷനില്‍ നിന്നും കാലടി, ജഗതി, തളിയില്‍ എന്നീ മൂന്ന് 11 കെ.വി. ഫീഢറുകളില്‍ കൂടിയാണ് വൈദ്യുതി വിതരണം ചെയ്യുക.
സബ് സ്റ്റേഷന്‍ - സെക്ഷന്‍ ഓഫീസ് കെട്ടിട സമുച്ചയത്തിന്റെയും, തിരുമല സബ് സ്റ്റേഷനില്‍ നിന്നും കരമന സബ് സ്റ്റേഷനിലേക്ക് സ്ഥാപിച്ച ഭൂഗര്‍ഭകേബിളിന്റെയും. അനുബന്ധ ഉപകരണങ്ങളുടെയും ഉള്‍ പ്പെടെ മൊത്തം 391 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയിട്ടുള്ളത്.
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍
പി.ആര്‍2/25യ 2012
PR2/12/2012







![]() | Today | 1467 |
![]() | This month | 400012 |



