In order to view this object you need Flash Player 9+ support!
മന്ത്രിസഭയുടെ വാര്‍ഷികോപഹാരമായി കൊച്ചി നഗരത്തിന് രണ്ട് വൈദ്യുതി സ്റ്റേഷനുകള്‍
Thursday, 07 June 2012 14:57
യു.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികോപഹാരമായി കൊച്ചിക്ക് രണ്ട് സബ് സ്റ്റേഷനുകള്‍. പനങ്ങാട് 110 കെ.വി., ബി.പി.സി.എല്‍. കൊച്ചി റിഫൈനറി 220 കെ.വീ. എന്നീ സബ് സ്റ്റേഷനുകളാണ് ഊര്‍ജ്ജ മന്ത്രി ശ്രീ. ആര്യാടന്‍ മുഹമ്മദ് ജൂണ്‍ അഞ്ചിന് നാടിന് സമര്‍പ്പിച്ചത്. ഇതിനൊപ്പം തൃപ്പൂണിത്തുറ 66 കെ.വി. സബ് സ്റ്റേഷന് ഈ സാമ്പത്തിക വര്‍ഷം പ്രവര്‍ത്തിസജ്ജമാകുമെന്ന പ്രഖ്യാപനവും മന്ത്രി നടത്തി. കെ.എസ്.ഇ.ബി. യുടെ മരട് സെക്ഷന്‍ വിഭജിച്ച് കുമ്പളം പഞ്ചായത്തിലെ പനങ്ങാട് കേന്ദ്രീകരിച്ച് പുതിയ സെക്ഷന്‍ രൂപീകരിക്കുമെന്ന സുപ്രധാന തീരുമാനവും മന്ത്രി അറിയിച്ചു. കൊച്ചി റിഫൈനറിയുടെ സ്ഥലത്ത് പൊതു ആവശ്യം മുന്‍ നിര്‍ത്തി മറ്റൊരു 110 കെ.വി. സബ് സ്റ്റേഷന്‍ കൂടി കെ.എസ്.ഇ.ബി. സ്ഥാപിക്കും. കൊച്ചി റിഫൈനറിക്ക് വേണ്ടി കെ.എസ്.ഇ.ബി. സ്ഥാപിച്ച സബ് സ്റ്റേഷന് 75 കോടി രൂപയാണ് മുതല്‍ മുടക്ക്. ഇതോടെ 220 കെ.വി. തലത്തിലും കെ.എസ്.ഇ.ബി. യുടെ ആദ്യ എക്സ്ട്രാ ഹൈ വോള്‍ ട്ടേജ് ഉപഭോക്താവ് എന്ന പദവിയും കൊച്ചി റിഫൈനറിക്ക് കൈവന്നു. റിഫൈനറിയുടെ സംയോജിത റിഫൈനറി വിപുലീകരണ പദ്ധതി പെട്രോകെമിക്കല്‍ സംയുക്ത സംരംഭം, സംസ്ഥാനസര്‍ക്കാരിന്റെ പെട്രോകെമിക്കല്‍ പാര്‍ക്ക് എന്നിവയുടെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായകമാകുന്നതാണ് ഈ പുതിയ സബ് സ്റ്റേഷന്‍.അത്യാധുനിക സൌകര്യങ്ങളോടെ സജ്ജമാക്കിയിരിക്കുന്ന റിഫൈനറി സബ് സ്റ്റേഷനില്‍ 50 എം.വി.എ. ശേഷിയുള്ള രണട് പവര്‍ ട്രാന്‍ സ്ഫോര്‍മറുകളാണുള്ളത്. ഇതില്‍ ഒരെണ്ണം മാത്രം റിഫൈനറിയുടെ ഇപ്പോഴത്തെ ആവശ്യത്തിന് മതിയാകും. രണ്ടാമത്തെ ട്രാന്‍ സ്ഫോര്‍മര്‍ പൊതു വിതരണ ശൃംഖലയ്ക്കായി നീക്കിവയ്ക്കും. കൊച്ചി റിഫൈനറി വളപ്പിലൂടെ കടന്നു പോകുന്ന 220 കെ.വി. ലൈനില്‍ നിന്നും നേരിട്ടാണ് സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തുന്നത്. നാലു വിതരണ ടവറുകളാണ് ഇതിനായി സ്ഥാപിച്ചത്. കുമ്പളം പഞ്ചായത്തിലെ പനങ്ങാട് 15 കോടി രൂപ ചെലവില്‍ ആവിഷ്ക്കരിച്ച 110 കെ.വി. സബ് സ്റ്റേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ചെലവിട്ടത് 12 കോടി രൂപ മാത്രം. കുമ്പളം, മരട്, പനങ്ങാട്, ചാത്തമ്മ, നെട്ടൂര്‍ പ്രദേശങ്ങളിലെ വൈദ്യുത പ്രതിസന്ധിക്ക് വലിയൊരളവ് വരെ ഈ സബ് സ്റ്റേഷന്‍ പരിഹാരമാകും.
വൈദ്യുതി ബോര്‍ഡ് വിലയ്ക്ക് വാങ്ങിയ 159 സെന്റ് സ്ഥലത്താണ് സബ് സ്റ്റേഷന്‍. കളമശ്ശേരി അരൂര്‍ ലൈനില്‍ നിന്നും ലൈന്‍ വലിച്ചാണ് സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. 110/10 കെ.വി. യുടെ 12.5 എം.വി.എ. ശേഷിയുള്ള രണ്ട് ട്രാന്‍ സ്ഫോര്‍മറുകളും അനുബന്ധ ഉപകരണങ്ങളുമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ആറ് 11 കെ.വി. ഫീഡറുകളിലൂടെയാണ് വൈദ്യുതി വിതരണം. തൃപ്പൂണിത്തുറയില്‍ മില്‍മയില്‍ നിന്നും കെ.എസ്.ഇ.ബി.ക്ക് കൈമാറുന്ന സ്ഥലത്ത് 66 കെ.വി. സബ് സ്റ്റേഷന്റെ പ്രാരംഭ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഭാവിയില്‍ 110 കെ.വി. സബ് സ്റ്റേഷനായി വികസിപ്പിക്കാവുന്ന തരത്തിലാണ് പദ്ധതിയുടെ രൂപകല്‍പന. മരട് സെക്ഷന്‍ വിഭജിച്ച് പനങ്ങാട് സെക്ഷന്‍ രൂപീകരിക്കണമെന്ന ദീര്‍ഘകാലത്തെ ആവശ്യമാണ് മന്ത്രി ശ്രീ. ആര്യാടന്‍ മുഹമ്മദിന്റെ പ്രഖ്യാപനത്തോടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍
പി.ആര്‍.2/22/2012








![]() | Today | 5693 |
![]() | This month | 426112 |



