In order to view this object you need Flash Player 9+ support!
പനങ്ങാട് 110 കെ.വി. സബ് സ്റ്റേഷന്‍ - ജൂണ്‍ അഞ്ചിന് ഉദ്ഘാടനം
Saturday, 02 June 2012 19:39
തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തില്‍ ഉള്‍ പ്പെടുന്ന സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ പനങ്ങാട് 110 കെ.വി. സബ് സ്റ്റേഷന്റെ ഉദ്ഘാടനം ജൂണ്‍ അഞ്ചിന് ഊര്‍ജ്ജ ഗതാഗത വകുപ്പുമന്ത്രി ശ്രീ. ആര്യാടന്‍ മുഹമ്മദ് നിര്‍വ്വഹിക്കും. സബ് സ്റ്റേഷന്‍ പരിസരത്ത് വൈകിട്ട് 5.30-ന് നടക്കുന്ന ഉദ്ഘാടനയോഗത്തില്‍ ഫിഷറീസ് തുറമുഖ എക്സൈസ് മന്ത്രി ശ്രീ. കെ.ബാബു ആദ്ധ്യക്ഷ്യം വഹിക്കും. ശ്രീ. പി.രാജീവ് എം.പി. ചടങ്ങില്‍ മുഖ്യ അതിഥിയായിരിക്കും.കുമ്പളം വില്ലേജിലെ പനങ്ങാടും സമീപ പ്രദേശങ്ങളിലും വൈദ്യുതി വിതരണം നടത്തിയിരുന്നത് കടവന്ത്ര, വൈറ്റില എന്നീ സബ്ബ് സ്റ്റേഷനുകളില്‍ നിന്നുള്ള 11 കെ.വി. ഫീഡറുകളിലൂടെയാണ്. ഫീഡറുകളുടെ ദൈര്‍ഘ്യവും അമിതലോഡും നിമിത്തം ഈ പ്രദേശത്ത് അനുഭവപ്പെടുന്ന വോള്‍ ട്ടേജ് ക്ഷാമവും വൈദ്യുതി തടസ്സവും, പരിഹരിക്കാന്‍ ഉദ്ദേശിച്ചാണ് പുതിയ സബ് സ്റ്റേഷന്‍ ആരംഭിക്കുന്നത്.
കുമ്പളം വില്ലേജിലെ പനങ്ങാട് പ്രദേശത്ത് വൈദ്യുതി ബോര്‍ഡ് വിലയ്ക്കു വാങ്ങിയ 159 സെന്റ് സ്ഥലത്താണ് സബ് സ്റ്റേഷന്‍ നിര്‍മ്മിച്ചിട്ടുള്ളത്. കളമശ്ശേരിയില്‍ നിന്നും അരൂര്‍ സബ് സ്റ്റേഷനിലേക്ക് പോകുന്ന 110 കെ.വി. ലൈനിന്റെ തൊട്ടടുത്തായി ഒരു ടവര്‍ മാത്രം സ്ഥാപിച്ച് ലിലോ (LILO) സംവിധാനത്തില്‍ ലൈന്‍ വലിച്ചാണ് പനങ്ങാട് സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്.
110/11 കെ.വി. യുടെ 12.5 എം.വി.എ. ശേഷിയുള്ള രണ്ട് ട്രാന്‍ സ്ഫോര്‍മറുകളും അവയുടെ അനുബന്ധ ഉപകരണങ്ങളുമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെനിന്നും ആറ് 11 കെ.വി. ഫീഡറുകളിലൂടെയാണ് വൈദ്യുതി വിതരണം വിഭാവനം ചെയ്തിട്ടുള്ളത്. സബ് സ്റ്റേഷന്റെയും ലൈനിന്റെയും നിര്‍മ്മാണത്തിന് ഏകദേശം 12 കോടി രൂപ ചിലവായിട്ടുണ്ട്. പദ്ധതി നടപ്പിലാവുന്നതോടുകൂടി കുമ്പളം, പനങ്ങാട്, ചാത്തമ്മ, മരട്, നെട്ടൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ 40,000 ല്‍ പരം ഉപഭോക്താക്കള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കും. കടവന്ത്ര, വൈറ്റില എന്നീ സബ് സ്റ്റേഷനുകളുടെ ഓവര്‍ലോഡ് കുറയുന്നതോടുകൂടി ആ സബ് സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന ഉപഭോക്താക്കള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. വിതരണ നഷ്ടം ഗണ്യമായി കുറയും എന്നതും പദ്ധതിയുടെ മറ്റൊരു നേട്ടമാണ്.
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍
പി.ആര്‍.2/19/2012







![]() | Today | 1459 |
![]() | This month | 381018 |



