In order to view this object you need Flash Player 9+ support!

ലോഡ് ഷെഡ്ഡിങ്ങ് പിന്‍വലിച്ചു

സംസ്ഥാനത്ത് നിലവിലുള്ള അര മണിക്കൂര്‍ ലോഡ് ഷെഡ്ഡിങ്ങ് 2012 മെയ് 23 മുതല്‍ പിന്‍വലിക്കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു.
സംസ്ഥാനത്ത് ഇപ്പോള്‍ വൈദ്യുതി ലഭ്യത മെച്ചപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ജലസംഭരണികളിലെ വെള്ളത്തിന്റെ അളവ് 811 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ പര്യാപ്തമാണ്. ജൂണ്‍ ഒന്നു മുതല്‍ കരുതല്‍ ശേഖരമായി സൂക്ഷിക്കേണ്ട 550 ദശലക്ഷം യൂണിറ്റിനു ശേഷവും പ്രതിദിനം 24 മുതല്‍ 25 ദശലക്ഷം യൂണിറ്റു വരെ ജലവൈദ്യുതി നിലയങ്ങളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.
കൂടാതെ പ്രതിദിനം ശരാശരി 28 ദശലക്ഷം യൂണിറ്റ് വൈദ്യുതി കേന്ദ്രനിലയങ്ങളില്‍ നിന്നും ലഭിക്കുന്നുണ്ട്. ഇതിനുപുറമേ ശരാശരി 4 മുതല്‍ 5 ദശലക്ഷം യൂണിറ്റ് വൈദ്യുതി അണ്‍ ഷെഡ്യൂള്‍ഡ് ഇന്റര്‍ ചെയ്ഞ്ച് വഴി ഏകദേശം 5 രൂപ നിരക്കില്‍ ലഭിക്കുന്നു.
ഇതിനു പുറമേ, പ്രതിദിനം 1.5 ദശലക്ഷം യൂണിറ്റോളം വൈദ്യുതി, വ്യാപാരികളില്‍ നിന്നും ലഭിക്കുന്നുണ്ട്. കൂടാതെ 1 മുതല്‍ 1.5 ദശലക്ഷം യൂണിറ്റ് വരെ വൈദ്യുതി ബി.ഡി.പി.പി., കെ.ഡി.പി.പി. തുടങ്ങിയ നിലയങ്ങളില്‍ നിന്നും കാറ്റാടി നിലയങ്ങളില്‍ നിന്നും, സംസ്ഥാനത്തെ മറ്റു വൈദ്യുതി നിലയങ്ങളില്‍ നിന്നും മെയ് മാസത്തില്‍ വാങ്ങി ഉപയോഗിക്കാന്‍ റഗുലേറ്ററി കമ്മീഷന്റെ അനുവാദം ലഭിച്ചിട്ടുണ്ട്.
ലോഡ് ഷെഡ്ഡിങ്ങ് പിന്‍വലിക്കുക വഴി, സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഏകദേശം 59 ദശലക്ഷം യൂണിറ്റായി വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. വിവിധ വൈദ്യുതി സ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതിയുടെ ഇപ്പോഴത്തെ ലഭ്യത കണക്കിലെടുക്കുമ്പോള്‍ വൈദ്യുതി ആവശ്യകത നിറവേറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജലവൈദ്യുതി നിലയങ്ങളില്‍നിന്നും, കേന്ദ്ര വൈദ്യുത പദ്ധതികളില്‍ നിന്നും ഉള്ള വൈദ്യുതി കൂടാതെ 2012 ജൂണ്‍ മാസത്തേക്ക് 210 മെഗാവാട്ട് വൈദ്യുതിയും, ജൂലായ് മുതല്‍ 2012 സെപ്റ്റംബര്‍ വരെ 550 മെഗാവാട്ട് വൈദ്യുതിയും, 2012 ഒക്ടോ‍ബര്‍ മാസം മുതല്‍ 2013 മെയ് വരെ 650 മെഗാവാട്ട് വൈദ്യുതിയും ശരാശി 4 രൂപ 47 പൈസ നിരക്കില്‍ വ്യാപാരികളില്‍ നിന്നും വാങ്ങാന്‍ ബോര്‍ഡ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ ദ്ദേശത്തെ തുടര്‍ന്നാണ് വൈദ്യുതി ബോര്‍ഡ് ലോഡ് ഷെഡ്ഡിങ്ങ് പിന്‍വലിച്ചിട്ടുള്ളത്.

 

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday13222
mod_vvisit_counterThis month451926
Licensed Under CC BY-SA 2.5 IN. Designed and maintained by KSEB IT Regional Unit,Kozhikode