In order to view this object you need Flash Player 9+ support!

സി ജി ആര്‍ എഫില്‍ പരാതികള്‍ ഇനി ഓണ്‍ലൈന്‍ വഴി നല്‍കാം.

cgrf-website-inaugurationവൈദ്യുതി ബോര്‍ഡിന്റെ കണ്‍സ്യൂമര്‍ ഗ്രീവന്‍സ് റിഡ്രസ്സല്‍ ഫോറത്തിനു വേണ്ടി പുതുതായി തയ്യാറാക്കിയ വെബ് സൈറ്റ് (http://cgrf.kseb.in) ബഹുമാനപ്പെട്ട വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ. ടി എം മനോഹരന്‍ കൊട്ടാരക്കരയില്‍ വെച്ച് 18.04.2012 നു ഉല്‍ഘാടനം ചെയ്തു.

വൈദ്യുതി നിയമം-2003 ന്റെ സെക്ഷന്‍ 42(5) അനുസരിച്ച് വൈദ്യുതി ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിനു വേണ്ടിയാണ് കണ്‍സ്യൂമര്‍ ഗ്രീവന്‍സ് റിഡ്രസ്സല്‍ ഫോറം (സി ജി ആര്‍ എഫ് ) രൂപീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്കു നീതി നിഷേധിക്കപ്പെട്ടാല്‍ നിവാരണത്തിനായി നിയമം അനുശാസിക്കുന്ന വകുപ്പുകളോടൊപ്പം സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ രൂപം നല്‍കുന്ന റെഗുലേറ്റഷന്റേയും അടിസ്ഥാനത്തില്‍ ആണു സി ജി ആര്‍ എഫ് രൂപം നല്‍കിയത്. ആ നിലയില്‍ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ 2006 - ല്‍ വടക്കന്‍ മേഖലക്കായി കോഴിക്കോടും, മദ്ധ്യമേഖലക്കായി എറണാകുളത്തും, തെക്കന്‍ മേഖലക്കായി കൊട്ടാരക്കരയിലും ആസ്ഥാനമായി മൂന്നു സി ജി ആര്‍ എഫുകള്‍ രൂപീകരിച്ചു.

നിയമം വിഭാവനം ചെയ്യുന്ന ദിശയിലാണ് സി ജി ആര്‍ എഫ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഉപഭോക്താക്കള്‍ക്കു മെച്ചപ്പെട്ട സേവനം നല്‍കുകയെന്ന നിലയില്‍ ഇന്നു ഉല്‍ഘാടനം ചെയ്യപ്പെട്ട http://cgrf.kseb.in എന്ന വെബ് സൈറ്റ് ഒരു നാഴികക്കല്ലാകും.

ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ ഈ സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി പരാതിയും അനുബന്ധ രേഖകളും നല്‍കാനാകും. കൂടാതെ സി.ജി.ആര്‍ എഫിലും ഓംബുഡ്സ്മാനും പരാതി നല്‍കാനുള്ള ഫോമുകളും സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. സി.ജി.ആര്‍.എഫുമായി ബന്ധപ്പെട്ട എല്ലാ ഫോണ്‍ നമ്പറുകളും ഇമെയില്‍ വിലാസങ്ങളും സൈറ്റിലുണ്ട്. ഇന്നു ഉല്‍ഘാടനം ചെയ്ത  സി ജി ആര്‍ എഫ് സൈറ്റില്‍ സൗത്തിന്റെ രൂപീകരണം മുതലുള്ള എല്ലാ ഓര്‍ഡറുകളും അപ് ലോഡ് ചെയ്തു കഴിഞ്ഞിരിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ഉത്തരവുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. അതു പോലെതന്നെ ബോര്‍ഡിലെ ഓഫീസര്‍മാര്‍ക്ക് മുന്‍കാല ഓര്‍ഡറുകള്‍ പരിശോധിക്കാന്‍ സഹായകരമായിരിക്കും. ഒരു സെക്ഷനിലെ പരാതികള്‍ നോക്കാന്‍ ആ സെക്ഷന്റെ പേരു ടൈപ്പ് ചെയ്തു സേര്‍ച്ച് നല്‍കിയാല്‍ ആ സെക്ഷനിലെ 2006 മുതലുള്ള എല്ലാ ഓര്‍ഡറുകളും പരിശോധിക്കാനാവും.

ഒരു പരാതി സി ജി ആര്‍ എഫില്‍ ലഭിച്ചു കഴിഞ്ഞാല്‍ അതു O P ആയി രജിസ്റ്റര്‍ ചെയ്യും. അപ്പോള്‍ തന്നെ കേസ്സ് സ്റ്റാറ്റസില്‍ പബ്ലിഷ് ചെയ്യും. അതിനാല്‍ പരാതിക്കാരനു പരാതിയുടെ സ്റ്റാറ്റസ്സ് അറിയാന്‍ കഴിയും. ഇതു പോലെ ഹിയറിംഗ് തീയതിയും.

പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ് വെയര്‍ അടിസ്ഥാനമാക്കിയുള്ള ഈ വെബ് സൈറ്റ് രൂപകല്പന ചെയ്തത് വൈദ്യുതി ബോര്‍ഡിന്റെ കോഴിക്കോട് റീജിയണണല്‍ ഐ.ടി യൂണിറ്റ് ആണ്.

സി ജി ആര്‍ എഫ് തെക്കന്‍ മേഖലാ ചെയര്‍പേര്‍സണ്‍ ശ്രി: ആര്‍. സുകുവിന്റെ അധ്യക്ഷതയില്‍ കൂടിയ ഉല്‍ഘാടന യോഗത്തില്‍ ശ്രീമതി: ബീന പയസ്സ് സ്വാഗതം പറഞ്ഞു.

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday14607
mod_vvisit_counterThis month375355
Licensed Under CC BY-SA 2.5 IN. Designed and maintained by KSEB IT Regional Unit,Kozhikode