In order to view this object you need Flash Player 9+ support!

ദീപശിഖാ പ്രയാണത്തിനും പ്രചാരണ റാലിക്കും തുടക്കമായി

സംസ്ഥാന വൈദ്യുതി ബോര്‍ഡ് വാര്‍ഷിക കായിക മേളയോടനുബന്ധിച്ച് ‌നടത്തുന്ന ഊര്‍ജ്ജ സംരക്ഷണ-സുരക്ഷാ ബോധവല്‍ക്കരണ റാലി ആരംഭിച്ചു. തൃശൂരില്‍ നടക്കുന്ന കായികമേളയുടെ ദീപശിഖാ പ്രയാണവും ഇതോടൊപ്പം ആരംഭിച്ചു. ഒരേ സമയം തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡുനിന്നുമാണ് ബോധവല്‍ക്കരണ റാലി തുടങ്ങിയത്. തിരുവനന്തപുരത്ത് പാറശ്ശാലയില്‍ നിന്ന് ഇന്നലെ (ഏപ്രില്‍ 9) ആരംഭിച്ച റാലിക്ക് ബോര്‍ഡ് ആസ്ഥാനത്ത് ഇന്ന് സ്വീകരണം നല്‍കി. ചടങ്ങില്‍ സ്പോട്സ് കൌണ്‍സില്‍ ചെയര്‍പേഴ്സണ്‍ പത്മിനി സെല്‍വന്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് സംസാരിച്ചു.
ഊര്‍ജ്ജ സംരക്ഷണ കാര്യങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് റാലി നടത്തുന്നത്. ഒപ്പം സുരക്ഷാ ബോധവല്‍ ക്കരണ സന്ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബോര്‍ഡിന്റെ കേരളത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും റാലി എത്തുന്നുണ്ട്.
വൈദ്യുതി സുരക്ഷയേയും ഊര്‍ജ്ജ സംരക്ഷണത്തേയും സംബന്ധിച്ചുള്ള സിനിമാ പ്രദര്‍ശനവും റാലിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്തു നിന്നും ആരംഭിച്ച റാലി കൊല്ലത്തും കാസര്‍ഗോഡുനിന്നും ആരംഭിച്ച റാലി വയനാട്ടിലും നാളെ പര്യടനം നടത്തും. ഏപ്രില്‍ 21 ന് തൃശൂരിലാണ് റാലിയുടെ സമാപനം.

 

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍
PR2/14/2012

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1122
mod_vvisit_counterThis month460670
Licensed Under CC BY-SA 2.5 IN. Designed and maintained by KSEB IT Regional Unit,Kozhikode