ശബരിഗിരിയെ സംബന്ധിച്ച വാര്ത്ത ശരിയല്ല

സംസ്ഥാന വൈദ്യുതി ബോര്ഡിന്റെ ശബരിഗിരി പദ്ധതിയുടെ പെന്സ്റ്റോ ക്കില്‍ ചോര്ച്ചാ ഉള്ളതായും, ജനറേറ്ററുകള്‍ പ്രവര്ത്ത നം നിര്ത്തി്വെച്ചുവെന്നും ചില ദൃശ്യമാധ്യമങ്ങളില്‍ ഇന്ന് (മാര്ച്ച് മൂന്ന്) ഉച്ചയ്ക്കുശേഷം വന്ന വാര്ത്ത തീര്ത്തും അടിസ്ഥാനരഹിതമാണ്. ആറു ജനറേറ്ററുകളുള്ള ശബരിഗിരിയില്‍ ആകെ മൂന്നു പെന്സ്റ്റോ ക്കുകളാണുള്ളത്. ഇവയില്‍ മൂന്നും നാലും നമ്പര്‍ ജനറേറ്ററുകള്ക്കു ള്ള ജലം രണ്ടാം നമ്പര്‍ പെന്സ്റ്റോ ക്ക് വഴിയാണ് പവര്ഹൗ സില്‍ എത്തിക്കുന്നത്. മൂന്നാം നമ്പര്‍ ജനറേറ്ററിന്റെ പ്രവര്ത്ത്നം ഫെബ്രുവരി 6 മുതല്‍ മാര്ച്ച് 6 വരെ വാര്ഷിമക അറ്റകുറ്റപണികള്ക്കാേയി നിര്ത്തി്വെച്ചിരിക്കകയാണ്. ഇതോടൊപ്പം തന്നെ 2008-ല്‍ തകരാറിലായ നാലാം നമ്പര്‍ ജനറേറ്ററിന്റെ മെയിന്‍ ഇന്ലെകറ്റ് വാല്വ്ത തകരാറുകള്‍ പരിഹരിച്ച് ഘടിപ്പിക്കുന്ന ജോലിയും നടന്നുവരികയാണ്. ഇതിനുവേണ്ടി ഫെബ്രുവരി 21 ന് രണ്ടാം നമ്പര്‍ പെന്സ്റ്റോ ക്കിലേക്ക് വെള്ളം എത്തിക്കുന്ന വാല്വ്ന അടയ്ക്കുകയുണ്ടായി. തുടര്ന്ന് അറ്റകുറ്റപണികള്‍ നടത്തുന്നതിനായി പ്രസ്തുത പെന്സ്റ്റോ ക്കില്‍ അവശേഷിച്ച വെള്ളം മൂന്ന് ഭാഗത്തായി സ്ഥാപിച്ചിട്ടുള്ള മാന്ഹോനളിലൂടെ ഒഴുക്കിവിടുന്ന പ്രക്രിയ ഇപ്പോള്‍ നടന്നു വരുന്നു. ശബരിഗിരിയിലെ പെന്സ്റ്റോ ക്കുകള്ക്ക് ഒന്നിനും തന്നെ ചോര്ച്ചഴയില്ല. വാര്ഷിംക അറ്റകുറ്റപ്പണികള്ക്കാ യി പ്രവര്ത്ത നം നിര്ത്തിറവെച്ചിരുന്ന മൂന്നാം നമ്പര്‍ ജനറേറ്ററും പുനര്‍ നിര്മ്മാ ണ പ്രവൃത്തികള്ക്കാ്യി നിര്ത്തിിവെച്ചിരുന്ന നാലാം നമ്പര്‍ ജനറേറ്ററും ഒഴികെ മറ്റ് നാലു ജനറേറ്ററുകളും ഇപ്പോള്‍ പ്രവര്ത്തി്ക്കുന്നുണ്ട്.

 

നാലാം നമ്പര്‍ ജനറേറ്ററിന്റെ മെയിന്‍ ഇന്ലെ്റ്റ് വാല്വ്ാ ഘടിപ്പിക്കുന്ന ജോലികള്‍ മാര്ച്ച് 5- ന് പൂര്ത്തി യാകും. തുടര്ന്ന് രണ്ടാം നമ്പര്‍ പെന്സ്റ്റോ ക്കില്‍ ജലം നിറച്ച് മൂന്നാം നമ്പര്‍ ജനറേറ്റര്‍ മാര്ച്ച് ആറിന് വൈകിട്ട് ഉല്പാതദനം പുനരാരംഭിക്കും. 2008 മേയില്‍ അപകടത്തെത്തുടര്ന്ന്് പുനര്നിമര്മ്മാ ണം നടത്തിവരുന്ന 60 മെഗാവാട്ട് ശേഷിയുള്ള നാലാം
നമ്പര്‍ ജനറേറ്ററില്‍ നിന്നും ഏപ്രില്‍ അവസാനത്തോടുകൂടി ഊര്ജ്ജോെല്പാ‍ദനം നടത്തുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

പബ്ലിക് റിലേഷന്സ് ഓഫീസര്‍

പി.ആര്‍./8/2012

Licensed Under CC BY-SA 2.5 IN. Designed and maintained by KSEB IT Regional Unit,Kozhikode