പൂന്തുറ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് ഉദ്ഘാടനം

സംസ്ഥാന വൈദ്യുതി ബോര്‍ഡ് തിരുവനന്തപുരത്ത് പൂന്തുറയില്‍ പുതുതായി അനുവദിച്ച സെക്ഷന്‍ ഓഫീസ് ഇന്ന് (14-02-2012) ഊര്‍ജ്ജ വകുപ്പ് മന്ത്രി ശ്രീ. ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. പൂന്തുറ സ്വാമി സ്മാരക ഹാളില്‍ വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങില്‍ ഗതാഗത, ദേവസ്വം വകുപ്പു മന്ത്രി ശ്രീ.വി.എസ്. ശിവകുമാര്‍ അദ്ധ്യക്ഷനായിരിക്കും. ഇതോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഡോ. ശശി തരൂര്‍ എം.പി. ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മേയര്‍ കെ.ചന്ദ്രിക, വി. ശിവന്‍കുട്ടി എം.എല്‍.എ. എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. തീരദേശ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനു വേണ്ടി ഇപ്പോള്‍ മണക്കാട്, തിരുവല്ലം സെക്ഷനുകളുടെ പരിധിയിലുള്ള ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, ഇടയാര്‍, മാണിക്യവിളാകം, പുത്തന്‍പള്ളി, മുട്ടത്തറ, അമ്പലത്തറ, പൂന്തുറ എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ഇലക്ട്രിക്കല്‍ സെക്ഷന്‍ രൂപീകരിച്ചിട്ടുള്ളത്.

 

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

PR/3/2012

Search this site

Licensed Under CC BY-SA 2.5 IN. Designed and maintained by KSEB IT Regional Unit,Kozhikode