In order to view this object you need Flash Player 9+ support!

വടക്കന്‍ ജില്ലകളില്‍ ജനുവരി 6 മുതല്‍ 20 വരെ പകല്‍ വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് തൃശൂര്‍ മുതലുള്ള വടക്കന്‍ ജില്ലകളില്‍ ജനുവരി 6 മുതല്‍ 20 വരെ പകല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കും. രാവിലെ 8.30നും വൈകിട്ട് അഞ്ചിനും ഇടയ്ക്കു് ഓരോ 11 kv ഫീഡറിലും ഉച്ചയ്ക്ക് മുന്‍പും ശേഷവും അരമണിക്കൂര്‍ വീതം ആകെ ഒരു മണിക്കൂറാണ് നിയന്ത്രണം ഉണ്ടായിരിക്കുക. ലോവര്‍ പെരിയാര്‍ - മാടക്കത്തറ 220 കെ.വി മള്‍ട്ടി സര്‍ക്യുട്ട് ലൈനിലും മാടക്കത്തറ സബ്സ്റ്റേഷനിലും അടിയന്തിര അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ പ്രസ്തുത ലൈനിലൂടെയുള്ള വൈദ്യുതി പ്രസരണം നിര്‍ത്തി വയ്ക്കേണ്ട സാഹചര്യത്തിലാണ് നിയന്ത്രണം അനിവാര്യമായത്.

 

പബ്ളിക് റിലേഷന്‍സ് ഓഫീസര്‍

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1664
mod_vvisit_counterThis month381223
Licensed Under CC BY-SA 2.5 IN. Designed and maintained by KSEB IT Regional Unit,Kozhikode