In order to view this object you need Flash Player 9+ support!
പവര്‍കട്ട് ഇല്ലാത്ത ഏകസംസ്ഥാനം കേരളം - ഊര്‍ജ്ജ മന്ത്രി
Monday, 25 June 2012 17:58
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പവര്‍കട്ട് നിലവിലില്ലാത്ത ഏകസംസ്ഥാനം കേരളമാണെന്ന് ഊര്‍ജ്ജ വകുപ്പ് മന്ത്രി ശ്രീ. ആര്യാടന്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷം മുതല്‍ പരിപൂര്‍ണ്ണമായും പവര്‍കട്ട് ഒഴിവാക്കുന്നതിനായുള്ള നടപടികള്‍ കൈക്കൊണ്ടു വരുന്നതായും അദ്ദേഹം അറിയിച്ചു. വൈദ്യുതി ബോര്‍ഡ് നിര്‍മ്മിച്ച പേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആവശ്യമുള്ളതിന്റെ 40 ശതമാനം വൈദ്യുതി മാത്രമേ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ. ബാക്കിയുള്ള വൈദ്യുതി ഉയര്‍ന്ന വിലനല്‍കി സംസ്ഥാനത്തിന് വാങ്ങേണ്ട സ്ഥിതിയാണ്. ഗാഡ്ഗില്‍ ഫോര്‍മുല അനുസരിച്ചും അണ്‍ അലോട്ടഡ് ക്വാട്ട പ്രകാരവും നമുക്ക് തരാവുന്നതിന്റെ പരമാവധി വൈദ്യുതി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചുവരുന്നതായും മന്ത്രി പറഞ്ഞു. വൈദ്യു തോല്പാദനം കൂട്ടാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും സര്‍ക്കാര്‍ പരിശോധിക്കുമെന്നും ഊര്‍ജ്ജ സംരക്ഷണ പ്രവ ര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഗുണമേന്മയുള്ള വൈദ്യുതി തടസ്സം കൂടാതെ ലഭ്യമാക്കുന്നതിനായി പേട്ടയില്‍ ഒരു 33 കെ.വി. സബ് സ്റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടികളെടുത്തതായി ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ച ആരോഗ്യവകുപ്പ് മന്ത്രി ശ്രീ. വി.എസ്. ശിവകുമാര്‍ അറിയിച്ചു. മുട്ടത്തറയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന 66 കെ.വി. സബ് സ്റ്റേഷ ന്റെ പണികള്‍ റവന്യൂ വകുപ്പില്‍ നിന്ന് ഭൂമി ലഭ്യമായാലുടന്‍ ആരംഭിക്കാന്‍ കഴിയണം -–അദ്ദേഹം പറഞ്ഞു. പാറ്റൂര്‍ തോടിനോടനുബന്ധിച്ച് സ്വീവേജ് പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി തന്റെ എം.എല്‍.എ. ഫണ്ടില്‍ നിന്നും 24 ലക്ഷം രൂപ അനുവദിച്ചതായും സ്ഥലം എം.എല്‍.എ. കൂടിയായ മന്ത്രി ശ്രീ. വി.എസ്. ശിവകുമാര്‍ അറിയിച്ചു. പാറ്റൂര്‍ ശ്രീ വിദ്യാധിരാജാ യു.പി. സ്കൂളില്‍ നടന്ന ചടങ്ങില്‍ മേയര്‍ അഡ്വ. കെ. ചന്ദ്രിക മുഖ്യപ്രഭാഷണം നടത്തി. വൈദ്യുതി ബോര്‍ഡ് അംഗങ്ങളായ ശ്രീ. ബാബുപ്രസാദ് , ശ്രീ. സി.കെ.ദയാപ്രദീപ്, നഗരസഭാ കൌണ്‍സിലര്‍മാര്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മുപ്പതു വര്‍ഷമായി പേട്ട പള്ളിമുക്ക് ജംഗ്ഷനില്‍ വാടക കെട്ടിടത്തിലാണ് പേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് പ്രവര്‍ത്തിച്ചു വരുന്നത്. പാറ്റൂരില്‍ ബോര്‍ഡ് വിലയ്ക്കു വാങ്ങിയ 13 സെന്റ് സ്ഥലത്ത് 35 ലക്ഷം രൂപ ചെലവിലാണ് പുതിയ മന്ദിരം നിര്‍മ്മിച്ചിട്ടുള്ളത്. പേട്ട ഉള്‍ പ്പെടുന്ന കഴക്കൂട്ടം ഇലക്ട്രിക്കല്‍ ഡിവിഷനു കീഴില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏകദേശം 7300 സര്‍വ്വീസ് കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ഇക്കാലയളവില്‍ 23 കി.മീറ്റര്‍ 11 കെ.വി. ലൈനുകളുടെയും 72 ട്രാന്‍സ് ഫോര്‍മറുകളുടെയും 10 കി. മീറ്റര്‍ ത്രീ ഫേസ് ലൈനു കളുടെയും 50 കി. മീറ്റര്‍ സിംഗിള്‍ ഫേസ് ലൈനുകളുടെയും പണികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
പബ്ക് റിലേഷന്‍സ് ഓഫീസര്‍
പി.ആര്‍2/34/2012








![]() | Today | 6889 |
![]() | This month | 406403 |



