In order to view this object you need Flash Player 9+ support!
പേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരം ഉദ്ഘാടനം ജൂണ്‍ 23ന്
Friday, 22 June 2012 15:21
പേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിനു വേണ്ടി സംസ്ഥാന വൈദ്യുതി ബോര്‍ഡ് സ്വന്തമായി പണികഴിപ്പിച്ച മന്ദിരം ഇന്ന് (ജൂണ്‍ 23) രാവിലെ 11-ന് ഊര്‍ജ്ജ ഗതാഗത വകുപ്പു മന്ത്രി ശ്രീ ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. പാറ്റൂര്‍ ശ്രീ. വിദ്യാധിരാജ യു.പി. സ്കൂളില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനം ഡോ. ശശി തരൂര്‍ എം.പി. ഉദ്ഘാടനം ചെയ്യും. ആരോഗ്യ ദേവസ്വം വകുപ്പു മന്ത്രി ശ്രീ. വി.എസ്. ശിവകുമാര്‍ അധ്യക്ഷനായിരിക്കും. തിരുവനന്തപുരം നഗരസഭാ മേയര്‍ അഡ്വ. കെ.ചന്ദ്രിക, എം.എല്‍.എ. മാരായ ശ്രീ. കെ.മുരളീധരന്‍, ശ്രീ. എം.എ. വാഹീദ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ. ഏലിയാസ് ജോര്‍ജ് സ്വാഗതം ആശംസിക്കും. വിതരണ വിഭാഗം മെമ്പര്‍ ശ്രീ. സി.കെ. ദയാപ്രദീപ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈദ്യുതി ബോര്‍ഡ് അംഗം അഡ്വ. ബി.ബാബു പ്രസാദ്, ട്രിഡ ചെയര്‍മാന്‍ അഡ്വ. പി.കെ.വേണു ഗോപാല്‍, നഗരസഭ കൌണ്‍സിലര്‍മാര്‍ എന്നിവര്‍ സംസാരിക്കും. ദക്ഷിണ മേഖലാ വിതരണ വിഭാഗം ചീഫ് എഞ്ചിനീയര്‍ ശ്രീ. ഡി.ദിനേശ് കൃതജ്ഞത രേഖപ്പെടുത്തും.കഴിഞ്ഞ മുപ്പതു വര്‍ഷമായി പേട്ട പള്ളിമുക്ക് ജംഗ്ഷനില്‍ വാടക കെട്ടിടത്തിലാണ് പേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് പ്രവര്‍ത്തിച്ചു വരുന്നത്. പാറ്റൂരില്‍ ബോര്‍ഡ് വിലയ്ക്കു വാങ്ങിയ 13 സെന്റ് സ്ഥലത്ത് 35 ലക്ഷം രൂപ ചെലവിലാണ് പുതിയ മന്ദിരം നിര്‍മ്മിച്ചിട്ടുള്ളത്. പേട്ട ഉള്‍ പ്പെടുന്ന കഴക്കൂട്ടം ഇലക്ട്രിക്കല്‍ ഡിവിഷനു കീഴില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏകദേശം 7300 സര്‍വ്വീസ് കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ഇക്കാലയളവില്‍ 23 കി.മീറ്റര്‍ 11 കെ.വി. ലൈനുകളുടെയും 72 ട്രാന്‍സ് ഫോര്‍മറുകളുടെയും 10 കി. മീറ്റര്‍ ത്രീ ഫേസ് ലൈനു കളുടെയും 50 കി. മീറ്റര്‍ സിംഗിള്‍ ഫേസ് ലൈനുകളുടെയും പണികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
പബ്ക് റിലേഷന്‍സ് ഓഫീസര്‍
പി.ആര്‍2/32/2012







![]() | Today | 15699 |
![]() | This month | 395258 |



