In order to view this object you need Flash Player 9+ support!
വൈദ്യുതി മോഷണം - പരിശോധന ഊര്‍ജ്ജിതപ്പെടുത്തും
Friday, 22 June 2012 15:07
വൈദ്യുതി മോഷണം അനധികൃത ഉപയോഗം എന്നിവ കണ്ടെത്തി നടപടിയെ ടുക്കുന്നതിനായുള്ള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ആന്റി പവ്വര്‍ തെഫ്റ്റ് സ്ക്വഡ് (എ.പി.റ്റി.എസ്.) കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ പാലക്കാട്ടു നിന്നും 130 ലക്ഷം രൂപയുടെയും മലബാര്‍ മേഖലയില്‍ നിന്നും 20,58,000/- രൂപയുടെയും എറണാകുളം തൃശ്ശൂര്‍ മേഖലയില്‍ നിന്നും 6,50,000/- രൂപയുടെയും തിരുവനന്തപുരം, കൊല്ലം, കോട്ടയം മേഖലകളില്‍ നിന്നും 24,50,000/- രൂപയുടെയും വൈദ്യുതി മോഷണം ഉള്‍ പ്പെടെയുള്ള ക്രമക്കേടുകള്‍ കണ്ടെത്തി. തുടര്‍ന്നും സംസ്ഥാന വ്യാപകമായി ഊര്‍ജ്ജിതമായ പരിശോധനകള്‍ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ചീഫ് വിജിലന്‍സ് ഓഫീസര്‍ ശ്രീ. എന്‍. രാമചന്ദ്രന്‍ അറിയിച്ചു.കെ.എസ്.ഇ.ബി. ചീഫ് വിജിലന്‍സ് ഓഫീസറുടെ നിര്‍ ദ്ദേശാനുസരണം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ശ്രീമതി എ.ജയലതയുടെയും, സൌത്ത്, സെന്‍ട്രല്‍, നോര്‍ത്ത് എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാരുടെയും നേതൃത്വത്തില്‍ 13 ആന്റി പവ്വര്‍ തെഫ്റ്റ് സ്ക്വഡുകള്‍ പരിശോധയില്‍ പങ്കെടുത്തു.
പബ്ക് റിലേഷന്‍സ് ഓഫീസര്‍
പി.ആര്‍2/31/2012








![]() | Today | 18122 |
![]() | This month | 456826 |



