21/03/2020 ശനിയാഴ്ച അവധി

കോവിഡ് 19ന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി  സംസ്ഥാന ഗവണ്മെന്റ് ശനിയാഴ്ച (21/03/2020) പ്രഖ്യാപിച്ച പൊതു അവധി കെ എസ് ഇ ബി ക്കും ബാധകമായിരിക്കും.
എന്നിരുന്നാലും പ്രസ്തുത ദിവസം വൈദ്യുതി തടസ്സം ഉണ്ടാകാതിരിക്കുന്നതിനും വൈദ്യുതി തകരാറുകൾ ഉണ്ടായാൽ സത്വര പരിഹാരം കാണുന്നതിനും, കേരളത്തിലുടനീളം വൈദ്യുതി തടസ്സരഹിതമായി ലഭ്യമാക്കുന്നതിന് വേണ്ടുന്ന എല്ലാ  നടപടികളും,  ഫീൽഡ് ഓഫീസർമാർ സ്വീകരിക്കേണ്ടതും ഉറപ്പുവരുത്തേണ്ടതുമാണെന്ന്‌ കെ എസ് ഇ ബി ചെയർമാൻ ആൻഡ് മാനേജിങ്‌ ഡയറക്ടർ അറിയിച്ചു.

ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ,
കെ എസ് ഇ ബി ലിമിറ്റഡ്.