- 1912 or +91471 2555544

Important Telephone Numbers

Reception -
0471-2514424, 2514633

Office Tel./Fax -
0471-2446480, 9496011848 (WLL)

Chief Public Relations Officer -
0471-2514468, 9446008179 (CUG)

Liaison Officer -
0471-2514206, 9496012136 (CUG)

Senior Superintendent -
0471-2514587

Sr. Confidential Assistant -
0471-2514365

Important Links:

https://www.facebook.com/ksebl
www.ksebmedia.in
https://twitter.com/KSEBLtd

E-mail

dpr@ksebnet.com

വേനൽ മഴ മൂലമുണ്ടാകുന്ന വൈദ്യുതി തടസ്സം പുനസ്ഥാപിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി

സംസ്ഥാനത്തെ വൈദ്യുതി വിതരണ മേഖലയിൽ നില നിൽക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ചും നടന്നു വരുന്ന പ്രവർത്തനങ്ങളുടെ പുരോഗതി സംബന്ധിച്ചും ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ എം.എം.മണി ഉന്നത ഉദ്യോഗസ്ഥരുടെ അവലോകനം നടത്തി.
സംസ്ഥാനത്ത് മിക്കയിടങ്ങളിലും ശക്തമായ വേനൽമഴ മൂലം വ്യാപകമായ വൈദ്യുതി തടസ്സം ഉണ്ടാകുന്നതായി പരാതികൾ ഉയർന്ന് വന്ന സാഹചര്യത്തിൽ അവ പരിഹരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ ഉണ്ടാകണമെന്നും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർമാരുടെ മേൽനോട്ടത്തിൽ വൈദ്യുതി പുനസ്ഥാപന പുരോഗതി നിരീക്ഷിക്കണമെന്നും യോഗത്തിൽ തീരുമാനമായി.
മഴക്കാലത്തിന് മുന്നോടിയായി നടത്തുന്ന അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാത്ത ഇടങ്ങളിൽ അടിയന്തിരമായി അവ പൂർത്തീകരിക്കേണ്ടതാണ്. ആവശ്യമായ സാധന സാമഗ്രഹികൾ സമയബന്ധിതമായി എത്തിക്കാൻ എല്ലാ തലങ്ങളിലുമുള്ള ഉദ്യോഗസ്ഥരും അവരവരുടെ അധികാര പരിധി ഉപയോഗിച്ച് അടിയന്തിരമായി സാധന സാമഗ്രഹികൾ വാങ്ങണമെന്നും അതിനായുള്ള പ്രത്യേക മേൽനോട്ടം ചീഫ് എഞ്ചിനീയർ തലത്തിൽ ഉണ്ടാകണമെന്നും മന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.
കൂടാതെ , അപ്രതീക്ഷിതമായി ഉണ്ടാകുന്ന വൈദ്യുതി തടസങ്ങൾ പുനസ്ഥാപിക്കുന്നതിന്റെ പുരോഗതി വിലയിരുത്താൻ ചീഫ് എഞ്ചിനീയർ ഓഫീസുകൾ കേന്ദ്രീകരിച്ച് കൺട്രോൾ റൂമുകൾ പ്രവർത്തിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
അവലോകന യോഗത്തിൽ മന്ത്രിയെ കൂടാതെ വിതരണ വിഭാഗം ഡയറക്ടർ പി.കുമാരൻ, ചീഫ് എഞ്ചിനീയർമാരായ സി.വി.നന്ദൻ, മോഹനനാഥ പണിക്കർ, പരമേശ്വരൻ, സൂസൻ.പി.ജേക്കബ് എന്നിവരും മറ്റ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർമാരും പങ്കെടുത്തു.


ചീഫ് പബ്ലിക്ക് റിലേഷൻസ് ഓഫീസർ