- 1912 or +91471 2555544

Important Telephone Numbers

Reception -
0471-2514424, 2514633

Office Tel./Fax -
0471-2446480, 9496011848 (WLL)

Chief Public Relations Officer -
0471-2514468, 9446008179 (CUG)

Liaison Officer -
0471-2514206, 9496012136 (CUG)

Senior Superintendent -
0471-2514587

Sr. Confidential Assistant -
0471-2514365

Important Links:

https://www.facebook.com/ksebl
www.ksebmedia.in
https://twitter.com/KSEBLtd

E-mail

dpr@ksebnet.com

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് കെ.എസ്.ഇ.ബി ജീവനക്കാര്‍ ആദ്യഗഡുവായി ആറുകോടി രൂപ നല്‍കും

ഓഖി ചുഴലികൊടുങ്കാറ്റിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് പരമാവധി ധനസഹായം നല്‍കാന്‍ ബഹു.വൈദ്യുതിവകുപ്പ് മന്ത്രി ശ്രീ.എം.എം.മണിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ   ജീവനക്കാരുടെ സംഘടനകളുടെ യോഗം തീരുമാനിച്ചു.
        ഇതിന്റെ ആദ്യഗഡുവായി, ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളത്തിന് തുല്യമായ തുക ഏകദേശം ആറുകോടി രൂപ നാളെ ബഹു. കേരളാ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് വൈദ്യുതിവകുപ്പ് മന്ത്രി ശ്രീ.എം.എം.മണി കൈമാറും.
        കൂടുതല്‍ ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന ചെയ്യാനുള്ള സംഘടനകളുടെ അഭിപ്രായം മാനിച്ച് താല്‍പ്പര്യമുള്ള ജീവനക്കാര്‍ക്ക് ഒരു ദിവസത്തെ വേതനത്തില്‍ കൂടുതല്‍ തുക ശമ്പളത്തില്‍ നിന്നും   ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനുള്ള സൌകര്യം ഏര്‍പ്പെടുത്താനും യോഗത്തില്‍ ധാരണയായി.
        കെ.എസ്.ഇ.ബി.എല്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ.കെ.ഇളങ്കോവന്‍ ഐ.എ.എസ്, ഡയറക്ടര്‍മാര്‍ കെ.എസ്.ഇ.ബിയിലെ സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
 
                                                                                                                                        

ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍