ഓഖി ചുഴലികൊടുങ്കാറ്റ് - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് ആദ്യഗഡുവായി ആറു കോടി രൂപ നല്‍കി

okhi ksebഓഖി ചുഴലികൊടുങ്കാറ്റിലെ  ദുരിതബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് കെ.എസ്.ഇ.ബി ജീവനക്കാരുടെ വകയായി ആദ്യഗഡു ആറു കോടി രൂപയുടെ ചെക്ക്  ബഹു.വൈദ്യുതി വകുപ്പു മന്ത്രി ശ്രീ.എം.എം.മണി ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് കൈമാറി.         ഇതോടൊപ്പം, കേരളാ സ്റ്റേറ്റ് പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്റെ വകയായി 50 ലക്ഷം രൂപയും ദുരിതാശ്വാസനിധിയിലേയ്ക്ക് മുഖ്യമന്ത്രിക്ക് കൈമാറി.  കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ. കെ.ഇളങ്കോവന്‍ ഐ.എ.എസ്,   കേരളാ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ശ്രീ.എന്‍.എസ്.പിള്ള ഐ.എ.&എ.എസ്,  കെ.എസ്.ഇ.ബി ഡയറക്ടര്‍മാരായ ശ്രീ.പി.കുമാരന്‍, എസ് രാജീവ് എന്നിവരും  ചടങ്ങില്‍ സന്നിഹിതരായിരുന്നു.                                                                                                                                                 

ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്